25.5 C
Kottayam
Saturday, May 18, 2024

പൂച്ച മേശപ്പുറത്തേക്ക് ചാടി; ടി.വി മറിഞ്ഞ് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

Must read

ചെന്നൈ: ഉറങ്ങി കിടക്കുന്നതിനിടെ ടി.വി ദേഹത്തു വീണു രണ്ടു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. മധര്‍ മൊയ്ദീന്‍ – രേഷ്മ ദമ്പതികളുടെ മകള്‍ നസിയ ഫാത്തിമയാണു മരിച്ചത്. ടി.വി വച്ചിരുന്ന മേശയ്ക്കു സമീപം കിടന്നുറങ്ങുകയായിരുന്നു നസിയ.

ഇതിനിടെ മേശപ്പുറത്തേക്കു പൂച്ച ചാടിയപ്പോഴുണ്ടായ കുലുക്കത്തില്‍ ടി.വി മറഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ നസിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week