KeralaNews

സംസ്ഥാനത്ത് ആറു വയസുകാരി കൊവിഡ് ബാധിച്ച് മരിച്ചു..!

കൊല്ലം: കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. ആറു വയസുകാരി ആയിഷ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊല്ലം സ്വദേശികളായ നവാസ്-ഷെറീന ദമ്പതികളുടെ മകളാണ് ആയിഷ.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആയിഷ ആഗസ്റ്റ് 18 മുതല്‍ ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു ആയിഷ ചികിത്സ തേടിയിരുന്നത്. ശേഷം നടത്തിയ പരിശോധനയില്‍ ആയിഷയ്ക്ക് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

ഞരമ്പുകള്‍ക്ക് ബലക്ഷമുണ്ടാകുന്ന അസുഖം ആയിഷയ്ക്ക് ഉണ്ടായിരുന്നതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരമായിരുന്നു ആയിഷ മരണമടഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker