ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് രോഗബാധിതരുടെ എണ്ണം 90,000 കടക്കുന്നത്.
ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 42,04,614 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത് 1016 പേരാണ്. ഇതോടെ വൈറസ് ബാധിച്ച് രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 71,642 ആയി ഉയര്‍ന്നു. രോഗബാധയെത്തുടര്‍ന്ന് നിലവില്‍ 8,82,542 പേരാണ് ചികില്‍സയിലുള്ളത്. 32,50,429 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇന്നലെ വരെ ( സെപ്റ്റംബര്‍ 6 വരെ ) 4,95,51,507 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 7,20,362 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News