ദേശീയ കിക്ക് ബോക്‌സിംഗ് താരം കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം: ദേശീയ കിക്ക് ബോക്‌സിംഗ് താരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം നന്നമ്പ്ര സ്വദേശി ഹരികൃഷ്ണന്‍ (23) ആണ് മരിച്ചത്. സമീപത്തെ തോട്ടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഹരികൃഷ്ണന്‍ വീട്ടില്‍ നിന്ന് പുറത്തുപോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വീടിന് 300 മീറ്ററോളം ദൂരെയുള്ള തോട്ടത്തിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

പെരിന്തല്‍മണ്ണ അല്‍ശിഫ കോളജില്‍ ആയുര്‍വേദ തെറാപ്പി വിദ്യാര്‍ത്ഥിയായിരുന്നു. കിക്ക് ബോക്‌സിംഗില്‍ സംസ്ഥാന, ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News