ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ടു; രണ്ടു യുവാക്കള്‍ ആത്മഹത്യ ചെയ്തു

കോയമ്പത്തൂര്‍: ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രണ്ടുപേര്‍ ആത്മഹത്യ ചെയ്തു. തൊണ്ടമുത്തൂര്‍ സ്വദേശി ജീവാനന്ദം(30) സുന്ദരപുരം സ്വദേശി പി. ജയചന്ദ്രന്‍(32) എന്നിവരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആത്മഹത്യ ചെയ്തത്.

ചൊവ്വാഴ്ച രാവിലെയാണ് കമ്ബ്യൂട്ടര്‍ ഷോപ്പ് നടത്തിയിരുന്ന ജീവാനന്ദത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. യുവാവിന് ഓണ്‍ലൈന്‍ റമ്മിയിലൂടെ വന്‍ തുക നഷ്ടപ്പെട്ടിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം. ഇതേത്തുടര്‍ന്ന് ഇയാള്‍ മദ്യത്തിന് അടിമയാവുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തിരുന്നു.

സുന്ദരപുരം സ്വദേശിയായ ജയചന്ദ്രന്‍ തിങ്കളാഴ്ചയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ലെയ്ത്ത് ഓപ്പറേറ്ററായിരുന്ന ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. ഓണ്‍ലൈന്‍ റമ്മിയില്‍ 30000-ലേറെ രൂപ ജയചന്ദ്രന് നഷ്ടമായിരുന്നുവെന്നും ഇതേത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News