പാമ്പിനെ പിടികൂടി തമിഴ് സൂപ്പര്‍ താരം ചിമ്പു; വീഡിയോ വിവാദത്തില്‍
തമിഴ് സൂപ്പര്‍ താരം ചിമ്പു പാമ്പിനെ പിടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പുറത്ത് വന്നിരിന്നു. ഇതോടെ താരത്തിന്റെ പുതിയ ചിത്രം ഈശ്വരന്‍ വിവാദത്തിലായിരിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിനിമഷൂട്ടിങ്ങിനായി പാമ്പുകളെ ഉപയോഗിക്കാന്‍ പാടില്ല. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പാമ്പിനെയാണെന്ന് തെളിഞ്ഞാല്‍ വന്യജീവിസംരക്ഷണ നിയമത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
മരത്തില്‍ നിന്ന് പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വിഡിയോയില്‍ താരത്തിനൊപ്പം രണ്ട് പേരെ കൂടി കാണാം. ഈശ്വരന്‍ സിനിമയുടെ ലുക്കില്‍ ലുങ്കി ഉടുത്താണ് താരത്തെ വിഡിയോയില്‍ കാണുന്നത്.
വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ താരത്തിനെതിരെ വനം വകുപ്പിന് പരാതി നല്‍കുകയായിരുന്നു. കൂടാതെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കും പരാതി നല്‍കി.
Viral: #Simbu spotted catching a snake on #Eeswaran sets! pic.twitter.com/QHY11Zwa6B
— Cinewoods (@TCinewoods) November 4, 2020