25.1 C
Kottayam
Thursday, May 9, 2024

മണര്‍കാട് സ്വദേശിയായ യുവതിയെ പരിചയപ്പെടുന്നത് ഫേസ്ബുക്ക് വഴി, പരിചയം പ്രണയമായി മാറിയപ്പോള്‍ വാട്‌സ് ആപ്പ് ചാറ്റിലൂടെ പ്രലോഭിപ്പിച്ച് വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Must read

കൊല്ലം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി അജിത്ത് ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെയാണ് അജിത്ത് മണര്‍കാട് സ്വദേശിനിയായ യുവതിയെ പരിചയപ്പെടുന്നത്.

തുടര്‍ന്ന് പരിചയം പ്രണയമായി മാറിയതോടെ വാട്‌സാപ്പ് ചാറ്റുകള്‍വഴി പ്രലോഭിപ്പിച്ച് മൂന്നു മാസക്കാലം വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതി പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍പ്പോയി.

ഒളിവിലായിരുന്ന പ്രതിയെ യുവതിയുടെ പരാതിയില്‍ മണര്‍കാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week