തിരുവനന്തപുരം: തിരുവനന്തപുരത്ത് എജീസ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു. സീനിയര്‍ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റ എന്‍ട്രി ഓഫിസര്‍ ജസ്വന്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഭാര്യമാരെ കടന്ന് പിടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമം ഉണ്ടായത്.
ഞായറാഴ്ച രാത്രിയില്‍ കുടുംബസമേതം നടക്കാനിറങ്ങിയപ്പോഴാണ് പേട്ടയില്‍ വച്ച് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഭാര്യമാരെ കടന്നുപിടിച്ചത്. ഇതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അവര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചതെന്നും ഇവര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചതായാണ് വിവരം.