HealthKeralaNews

എറണാകുളത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി; ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ മരണം

കൊച്ചി: എറണാകുളം ജില്ലയില്‍ രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ തായ്ക്കാട്ടുകാര സ്വദേശി സദാനന്ദന്‍ (57), മൂത്തകുന്നം സ്വദേശി വൃന്ദ ജീവന്‍ (54) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് റൂറല്‍ എസ്.പി ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് ഷാഹിന്‍ ബാബു(46), മാവൂര്‍ സ്വദേശി സുലു (49) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ പതിനൊന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker