പെട്ടിമുടിയില്‍ മൂന്നാംഘട്ട തെരച്ചില്‍ ആരംഭിച്ചു

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള മൂന്നാംഘട്ട തെരച്ചില്‍ ആരംഭിച്ചു. ദുരന്ത ഭൂമിയില്‍ നിന്നു മണ്ണ് കോരി മറ്റൊരിടത്തേയ്ക്ക് മാറ്റി സൂഷ്മമായാണ് തെരച്ചില്‍ നടത്തുന്നത്. പുഴയിലും തെരച്ചില്‍ തുടരുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ രണ്ട് പേരുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58ആയി.

ഉറ്റവര്‍ക്കായുള്ള തെരച്ചില്‍ തുടരണമെന്ന ബന്ധുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പെട്ടിമുടിയാറിലും ദുരന്തഭൂമിയിലും തെരച്ചില്‍ വീണ്ടും ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ലയങ്ങള്‍ ഒലിച്ച്‌പോയ ഭാഗത്ത് രണ്ട് ഘട്ടമായുള്ള തെരച്ചില്‍ പൂര്‍ത്തിയായിരുന്നു. നിലവില്‍ ഇവിടെ കൂടി കിടക്കുന്ന മണ്ണ് കോരി ലോറിയില്‍ മറ്റൊരിടത്തേക്ക് മാറ്റി സൂഷ്മമായുള്ള തെരച്ചിലാണ് നടത്തുന്നത്. ഇതോടൊപ്പം പെട്ടിമുടിയാറിലും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

പെട്ടിമുടിയാര്‍ ചെന്ന് ചേരുന്ന കടലാര്‍, കടലാര്‍ ചേരുന്ന കരിമ്പരിയാര്‍ എന്നിവടങ്ങളിലും തെരച്ചില്‍ തുടരുവാനാണ് തീരുമാനം. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും തെരച്ചില്‍ നടത്തും കണ്ണന്‍ ദേവന്‍ കമ്പനിയുടെ കണക്കു പ്രകാരം ലയങ്ങളില്‍ ഉണ്ടായിരുന്ന 12 പേരെയാണ് ഇനി കണ്ടെത്തുവാനുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News