ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍

കൊടകര: ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. പൊരുന്നംകുന്ന് പ്ലാവിട വീട്ടില്‍ കുട്ടു എന്ന സുനീഷ് (34), പൊരുന്നംകുന്ന് വടക്കേപറമ്പല്‍ വിഷ്ണു (25) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആര്‍. രാജേഷ് അറസ്റ്റ് ചെയ്തത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. സംഭവത്തിന് ശേഷം തമിഴ്നാട്ടിലായിരുന്ന സുനീഷിനെ ഞായറാഴ്ച ചാലക്കുടിയിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. വിഷ്ണുവിനെ ആളൂരില്‍ നിന്നാണ് പിടികൂടിയത്. കൂടാതെ സുനീഷ് കൊടകര, ചാലക്കുടി, ആളൂര്‍ സ്‌റ്റേഷനുകളില്‍ അഞ്ചുകേസുകളില്‍ പ്രതിയാണ്. വിഷ്ണു കൊടകര സ്‌റ്റേഷനിലെ വധശ്രമ കേസില്‍ പ്രതിയാണ്.

ആളൂര്‍ ഇന്‍സ്പെക്ടര്‍ എം.ബി. സിബിന്‍, എസ്.ഐമാരായ ടി.എന്‍. പ്രദീപന്‍, കെ.എം. സൈമണ്‍, എം.സി. രവി, ഇ.ആര്‍. സിജുമോന്‍, പി.ജെ. ഫ്രാന്‍സിസ്, സി.കെ. സന്തോഷ്, എം.കെ. ദാസന്‍, എ.എസ്.ഐമാരായ കെ.ടി. ജോഷി, സ്പെഷല്‍ ബ്രാഞ്ച് ഓഫിസര്‍ സനീഷ് ബാബു, സീനിയര്‍ സി.പി.ഒമാരായ, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്‍, എം.ജി. വിനോദ് കുമാര്‍, വനിത സി.പി.ഒ ധനലക്ഷ്മി എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News