28.8 C
Kottayam
Thursday, June 4, 2026

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളും മരണവും സംഭവിക്കുന്നത് ഈ സമയത്ത്; റിപ്പോര്‍ട്ട് പുറത്ത്

Must read

മലപ്പുറം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളും മരണവും സംഭവിക്കുന്നത് വൈകിട്ട് ആറിനും ഒമ്പതിനും ഇടയിലെന്ന് റിപ്പോര്‍ട്ട്. പോലീസ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ നാലുവര്‍ഷത്തെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2020ല്‍ മൊത്തം 27,877 വാഹനാപകട കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2979 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ വൈകീട്ട് ആറിനും ഒമ്പതിനും ഇടയില്‍ മാത്രം നടന്നത് 6028 വാഹനാപകടങ്ങളാണ്. ഈ സമയത്ത് അപകടത്തില്‍പ്പെട്ടവരില്‍ 645 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

വൈകീട്ട് മൂന്നിനും ആറിനുമിടയില്‍ നടന്ന 5667 അപകടങ്ങളില്‍ 517 പേരാണ് മരിച്ചത്. രാവിലെ ഒമ്പതിനും 12നുമിടെ 5237 അപകടങ്ങളിലായി 422 പേര്‍ക്കും ജീവന്‍ നഷ്ടമായി. രാത്രി 12നും പുലര്‍ച്ച ആറിനുമിടയിലാണ് അപകടങ്ങള്‍ ഏറ്റവും കുറവ്. ഈ സമയത്ത് 1256 അപകടങ്ങളിലായി 296 പേരാണ് മരിച്ചത്. 2020ല്‍ ആകെ അപകടങ്ങളില്‍ 22,224 പേര്‍ക്ക് ഗുരുതരമായും 8,286 പേര്‍ക്ക് നിസ്സാരമായും പരിക്കേറ്റു.

വൈകീട്ട് ആറിനും ഒമ്പതിനുമിടയില്‍ നടന്ന അപകടങ്ങളില്‍ 4790 പേര്‍ക്ക് ഗുരുതര പരിക്കും 1668 പേര്‍ക്ക് നിസ്സാര പരിക്കും പറ്റിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ വൈകീട്ട് ആറിനും ഒമ്പതിനുമിടയില്‍ 8465 അപകടങ്ങളിലായി മരിച്ചത് 890 പേരാണ്.

- Advertisement -

2018ല്‍ 901 പേരും 2017ല്‍ 886 പേരും ഈ സമയത്ത് മരിച്ചു. റോഡുകളിലെ തിരക്കും മദ്യപിച്ച് വാഹനമോടിക്കലുമാണ് കൂടുതലായി അപകടം വിളിച്ചുവരുത്തുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week