സ്വര്‍ണ വില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. തിങ്കളാഴ്ച പവന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 34,440 രൂപയായി. ഗ്രാമിന് 35 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 4305 രൂപയായി.

ആഗോള വിപണിയയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,749.30 ഡോളറായി ഉയര്‍ന്നു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റിന്റെ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 45,736 രൂപയായി താഴുകയും ചെയ്തു.

ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളില്‍ സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസമാണ് ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയത്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും ഉയരുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News