കഞ്ചാവും മാരകായുധങ്ങളും നാടന്‍ ബോംബുമായി യുവാക്കള്‍ പിടിയില്‍

ചാത്തന്നൂര്‍: കഞ്ചാവും മാരകായുധങ്ങളും നാടന്‍ ബോംബുമായി യുവാക്കള്‍ പിടിയില്‍. ചാത്തന്നൂര്‍ മീനാട് കിഴക്ക് സനൂജ് മന്‍സിലില്‍ സനൂജ് (27), ചരുവിള പുത്തന്‍വീട്ടില്‍ സുനില്‍ കുമാര്‍ (34) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മീനാട് കിഴക്ക് സ്വദേശി ഷാന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

എകസൈസ് സംഘം എത്തുന്നതിന് മുന്‍പ് ഷാന്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇവരില്‍ നിന്ന് പത്ത് പൊതി കഞ്ചാവ്, രണ്ട് വടി വാളുകള്‍, ഒരു ഇരുമ്പ് വടി, രണ്ട് നാടന്‍ ബോംബുകള്‍ എന്നിവ കണ്ടെത്തി. പ്രതികളെ ഇന്ന് ചാത്തന്നൂര്‍ പോലീസിന് കൈമാറും.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എച്ച്.എസ്. ഹരീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ജോണ്‍, ശശികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിജോയ്,സു നില്‍കുമാര്‍, വിഷ്ണു , അഖില്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ബിന്ദുലേഖ, ബിനോജ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News