നീയെന്റെ ആത്മാവിന് തെളിച്ചം തന്നു; പ്രണയിനിയെ പരിചയപ്പെടുത്തി ദേവ് മോഹന്‍

സൂഫിയും സുജാതയും എന്ന ആദ്യചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് ദേവ് മോഹന്‍. സുജാതയുടെയും സൂഫിയുടെയും പ്രണയം കണ്ട് ദേവ് മോഹനോട് ഇഷ്ടം തോന്നിയ ഒരുപാട് ആരാധികമാരുണ്ട്. എന്നാല്‍ തന്റെ യഥാര്‍ത്ഥ പ്രണയിനിയെ പുറംലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് ദേവ് മോഹന്‍.

താരത്തിന്റെ കുറിപ്പ് വായിക്കാം: നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. അതൊരു മുത്തശ്ശിക്കഥയല്ല. പത്തുവര്‍ഷത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു. ക്ഷമയോടെ, എനിക്കു ചാരാനുള്ള തൂണായി.. ഒരു ജീവിതവും തന്ന്… നീ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ടുകൊണ്ട്… എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങള്‍..

എന്നും നിന്നോട് ചേര്‍ന്നിങ്ങനെ നില്‍ക്കാന്‍ എന്നെ അനുവദിക്കൂ.. നിന്റെ സന്തോഷങ്ങളില്‍ കൂടെനിന്ന് ആനന്ദിക്കാന്‍.. നിന്നോടൊപ്പം ഈ ജന്മം മുഴുവനും ആഘോഷിക്കാന്‍. പ്രിയപ്പെട്ടവരുടെ ആശീര്‍വാദത്താല്‍ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കുകയാണല്ലോ നമ്മള്‍. ചുറ്റുമുള്ളവര്‍ നമുക്കേകട്ടെ സ്നേഹവും കരുതലും…’-ദേവ് കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News