രണ്ടില ചിഹ്നം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനുള്ള സ്റ്റേ നീട്ടി

കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനുള്ള സ്റ്റേ ഈ മാസം 31 വരെ നീട്ടി ഹൈക്കോടതി. കേസ് 19-ാം തീയതി വീണ്ടും പരിഗണിക്കും.

പി ജെ ജോസഫാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കേരളാ കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിസ്ഥാനമാക്കിയ വസ്തുതകളില്‍ പിഴവുണ്ടെന്നാണ് പി ജെ ജോസഫിന്റെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News