23.9 C
Kottayam
Thursday, June 4, 2026

ഹത്രാസ് കൊലയ്ക്കു പിന്നില്‍ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും, പുതിയ കഥയുമായി പ്രതി

Must read

ലക്‌നോ:ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ പ്രതി സന്ദീപ് ഠാക്കൂര്‍.കൊല്ലപ്പെട്ട പെണ്‍കുട്ടിയും താനും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ പെണ്‍കുട്ടിയെ ബന്ധുക്കള്‍ ഉപദ്രവിച്ചുവെന്നും സന്ദീപ് വ്യക്തമാക്കി.

ജയിലില്‍ നിന്നും യുപി പൊലീസിന് എഴുതിയ കത്തിലാണ് സന്ദീപ് ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റാരോപിതരായ തങ്ങള്‍ നാല് പേരും നിരപരാധികളാണെന്നും സന്ദീപ് ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടിയും താനും കാണുകയും ഫോണില്‍ സംസാരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇത് ഇഷ്ടമല്ലായിരുന്നു. സംഭവം നടന്ന ദിവസം വയലില്‍ വച്ച് തങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ അവിടെ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനുമുണ്ടായിരുന്നു. അവള്‍ ആവശ്യപ്പെട്ടത് പ്രകാരം ഞാന്‍ അവിടെ നിന്നും വീട്ടിലേക്കു പോയി.

പിന്നീട് ഞങ്ങളുടെ സൗഹൃദത്തിന്റെ പേരില്‍ അവളെ അമ്മയും സഹോദരനും ക്രൂരമായി മര്‍ദിച്ചുവെന്ന് താന്‍ ഗ്രാമവാസികളില്‍ നിന്നും അറിഞ്ഞു. എന്നാല്‍ ഞാനും സുഹൃത്തുക്കളുമാണ് ഇത് ചെയ്തതെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ അമ്മയും സോഹദരനും ആരോപിച്ചതിന്റെ പേരില്‍ ഞങ്ങള്‍ ജയിലിലായി. ഈ കേസ് കൃത്യമായി അന്വേഷിക്കണമെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും കത്തില്‍ പറയുന്നു.

- Advertisement -

എന്നാല്‍ ഇയാളുടെ വെളിപ്പെടുത്തല്‍ പെണ്‍കുട്ടിയുടെ പിതാവ് തള്ളിക്കളഞ്ഞിരിക്കുകയാണ്. ആരോപണങ്ങളെല്ലാം വ്യാജമാണെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരമല്ല നീതിയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week