30 C
Kottayam
Friday, May 17, 2024

അറബിക്കടലില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു; നാലു പേരെ കാണാനില്ല, 16 പേരെ രക്ഷിച്ചു

Must read

മംഗളൂരു: മംഗളൂരു തീരത്ത് അറബിക്കടലില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 22 പേരില്‍ 16 പേരെ രക്ഷിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മംഗളൂരു തീരത്തിന് അടുത്തായാണ് അപകടം.

ശക്തമായ കാറ്റിലും തിരമാലയിലുംപ്പെട്ട ബോട്ട് മറിയുകയായിരുന്നു. ബോട്ട് എത്തേണ്ട സമയം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് ബോട്ട് മറിഞ്ഞ വിവരം അറിയുന്നത്. കാണാതായ നാലു പേര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ തെരച്ചില്‍ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week