സണ്ണി ഡിയോളിന് കൊവിഡ് സ്ഥിരീകരിച്ചു

ഷിംല: ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കൊവിഡ് സ്ഥിരീകരിച്ചു. ഹിമാചല്‍ പ്രദേശ് ആരോഗ്യ സെക്രട്ടറി അമിതാഭ് അവാസ്തിയാണ് ഇക്കാര്യം അറിയിച്ചത്. ഡിയോള്‍ കുറച്ചു ദിവസമായി കുളു ജില്ലയിലാണ് താമസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ഡിയോള്‍ തോള്‍ ശസ്ത്രക്രിയയ്ക്കായി മുംബൈ സന്ദര്‍ശിച്ചിരുന്നു. കുളു ജില്ലയിലെ മണാലിക്ക് സമീപമുള്ള ഒരു ഫാം ഹൗസില്‍ സുഖം പ്രാപിച്ചു വരികയാണ്. എംപിയും സുഹൃത്തുക്കളും മുംബൈയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

2019ല്‍ പഞ്ചാബിലെ ഗുരുദാസ്പുര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് സണ്ണി ഡിയോള്‍ ലോക്‌സഭയില്‍ എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News