നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ആംബുലന്‍സ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ജയ്പുര്‍: നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ആംബുലന്‍സ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. മൂന്നു പേരും ആംബുലന്‍സ് യാത്രക്കാരാണ്. രാജസ്ഥാനിലെ നഗൗര്‍ ജില്ലയില്‍ വച്ചാണ് അപകടമുണ്ടായത്.

പഞ്ചാബിലെ ഗാന്ധിനഗറില്‍ ഒരു മൃതദേഹം കൈമാറിയതിന് ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ബല്‍വന്ദ്(32), ഗുര്‍മീത് സിംഗ് (35) എന്നിവാണ് മരിച്ചത്. പരിക്കേറ്റയാളെ ജോധ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News