വരന്‍ മദ്യപിച്ചെത്തി, വിവാഹം വേണ്ടെന്ന് വധു; ഒടുവില്‍ സംഭവിച്ചത്

ലക്‌നോ: വിവാഹത്തിന് മദ്യപിച്ചെത്തിയ വരനെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്ന് വധു കടുത്ത നിലപാട് എടുത്തതോടെ വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം.

മിശ്രൂളി സ്വദേശിനിയായ പെണ്‍കുട്ടിയും ഖെജൂരി സ്വദേശിയായ വരനും തമ്മിലുള്ള വിവാഹം ഈ മാസം അഞ്ചിനായിരുന്നു നിശ്ചയിച്ചിരുന്നത്. വിവാഹ ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെയാണ് വരന്‍ മദ്യപിച്ചിട്ടുണ്ടെന്ന് വധുവിന് സംശയം തോന്നിയത്.

തുടര്‍ന്ന് ഇയാളെ വിവാഹം ചെയ്യാന്‍ വധു വിസമ്മതിക്കുകയായിരുന്നു. വധു കടുത്ത നിലപാട് സ്വീകരിച്ചതോടെ വിവാഹം വേണ്ടെന്ന് ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News