വധൂവരന്മാരുടെ കിടപ്പുമുറിയിലെ ബെഡിലും എയര്‍കണ്ടീഷനിലും ചീമുട്ടയും ഉണക്കമീനും; മലപ്പുറത്ത് രണ്ട് സുഹൃത്തുക്കള്‍ പിടിയില്‍

മലപ്പുറം: വധൂവരന്മാരുടെ കിടപ്പുമുറിയിലെ ബെഡിലും എയര്‍കണ്ടീഷനിലും ചീമുട്ടയും ഉണക്കമീനും വെച്ച സുഹൃത്തുക്കള്‍ അറസ്റ്റില്‍. നവ വരന്റെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരൂരങ്ങാടി പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

മലപ്പുറം തൃക്കുളത്ത് കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വിവാഹ വീട്ടില്‍ വരന്റെ മുറിയില്‍ അതിക്രമം കാണിച്ചെന്ന പരാതിയില്‍ തൃക്കുളം പതിനാറുങ്ങല്‍ കവുങ്ങുംതോട്ടത്തില്‍ മുഹമ്മദ് ഫവാസ് (24), കവുങ്ങുംതോട്ടത്തില്‍ സൈനുദ്ധീന്‍ (27) എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനാറുങ്ങല്‍ പൂച്ചേങ്ങല്‍ കുന്നത്ത് ജാഫറിന്റെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ ജാഫറിന്റെ അനിയന്റെ കല്യാണ ദിവസം പ്രതികള്‍ ഇരുവരും ചേര്‍ന്ന് കിടപ്പുമുറിയിലെ എയര്‍കണ്ടീഷനിലും ബെഡിലും അഴുകിയ മുട്ടയും ഉണക്കമീനും വെക്കുകയും ഇതിനെ തുടര്‍ന്ന് വധൂവരന്മാര്‍ തമ്മില്‍ അടിപിടിയുണ്ടായെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News