KeralaNewsRECENT POSTS

പലചരക്ക് കടകളുമായി സഹകരിച്ച് ഉത്പന്ന വിതരണത്തിനൊരുങ്ങി ജിയോ

മുംബൈ: നാട്ടിലെ പലചരക്കുകടകളുമായി സഹകരിച്ച് ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനൊരുങ്ങി ജിയോ. ജിയോ പ്ലാറ്റ്‌ഫോമിലെ നിക്ഷേപത്തോടൊപ്പം റിലയന്‍സ് റീട്ടെയില്‍, വാട്ട്‌സാപ്പ് എന്നിവയുമായും ഫേസ്ബുക്ക് വാണിജ്യ പങ്കാളിത്തകരാറിലെത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികള്‍, പലചരക്കു കടക്കാര്‍ എന്നിവരുമായുള്ള പങ്കാളിത്തത്തോടെയാണ് ജിയോമാര്‍ട്ട് ഒരുങ്ങുന്നത്.

വാട്ട്‌സാപ്പിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജിയോമാര്‍ട്ട് പ്ലാറ്റ്ഫോമില്‍ റിലയന്‍സ് റീട്ടെയിലിന്റെയും പ്രാദേശിക തലത്തിലുള്ള ചെറുകിട സംരംഭങ്ങളുടെയും ഉത്പന്നങ്ങള്‍ ആവശ്യക്കാരിലെത്തിക്കുകയാണ് ലക്ഷ്യം.

ഇതോടെ ഏറ്റവും അടുത്തുള്ള ചെറുകിട പലചരക്കു കട ഉടമകള്‍ക്കു വാട്ട്‌സാപ്പ് ഉപയോഗിച്ച് ജിയോ മാര്‍ട്ടുമായി പരിധിയില്ലാതെ ഇടപാട് നടത്തി ഉപഭോക്താക്കള്‍ക്ക് അവരുടെ വീടുകളിലേക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കാന്‍ കഴിയും.

രാജ്യത്തെ 60 ദശലക്ഷം മൈക്രോ ചെറുകിട ഇടത്തരം ബിസിനസുകാര്‍, 120 ദശലക്ഷം കര്‍ഷകര്‍, മറ്റ് കച്ചവടക്കാര്‍ തുടങ്ങിയവരിലായിരിക്കും ശ്രദ്ധയെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker