കോട്ടയം: ലോക്ക് ഡൗണില്‍ ഹൗസില്‍ ബോട്ടിലിരുന്ന് മദ്യപിച്ച അഞ്ചുപേരെ പോലീസ് പിടികൂടി. കൈപ്പുഴമുട്ട് മായിക്കച്ചിറയില്‍ ജയപ്രകാശ്( 40) സഹോദരന്‍ ജയപ്രസാദ് (38), കായിച്ചിറ സുധീഷ് (34) ചിറയില്‍ മനു (31) കുടവെച്ചുര്‍ പന്നത്തടം വിപിന്‍ (31) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം കൈപ്പുഴമുട്ട് പാലത്തിനു സമീപത്ത് ഹൗസ് ബോട്ടില്‍ ഇരുന്ന് അഞ്ചുപേരും മദ്യപിക്കുകയായിരുന്നു. പോലീസിന് കിട്ടിയ രഹസ്യവിവരഞ്ഞെതുടര്‍ന്ന് എസ്എച്ച്ഒ ക്ലീറ്റസ് കെ. ജോസഫ്, എസ്.ഐ ദീപക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.
അതേസമയം ഉദയാപുരത്ത് നിന്ന് കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. നേരേകടവില്‍ ചെല്ലിത്തറ സി.കെ. ബാബുവാണ് എക്‌സൈസ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന്10 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News