23.9 C
Kottayam
Thursday, June 4, 2026

വയോധികയെ ഓട്ടോയില്‍ വിളിച്ചുകയറ്റി കൊലപ്പെടുത്താന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

Must read

തൃശൂര്‍: വയോധികയെ ഓട്ടോയില്‍ വിളിച്ചുകയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും വിയ്യൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തു. തൊടുപുഴ സ്വദേശികളായ ജാഫര്‍, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ തിരൂരില്‍ ബസ്സ് കാത്ത് നിന്നിരുന്ന 70കാരിയായ വയോധികയെ ഓട്ടോറിക്ഷയില്‍ വിളിച്ചുകയറ്റി പ്രതികള്‍ കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് പൂമല ഡാം റോഡ് വഴി പോയി ആളൊഴിഞ്ഞ ഒരു റബ്ബര്‍ എസ്റ്റേറ്റിനുള്ളിലെത്തിയ ശേഷം കഴുത്തില്‍ കയര്‍ കുരുക്കിയ ശേഷം ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് മൂന്നു പവന്റെ മാല മോഷ്ടിക്കുകയും ചെയ്തു. എന്നാല്‍ മാല മുക്കുപണ്ടമാണെന്നു പറഞ്ഞതോടെ ഇവരെ പത്താഴക്കുണ്ട് ഡാമിലെറിഞ്ഞു കൊലപ്പെടുത്താന്‍ ഓട്ടോ ഡ്രൈവറും കൂട്ടാളിയായ യുവതിയും ശ്രമിച്ചു. തന്നെ ഓട്ടോയില്‍ വിളിച്ചു കയറ്റിയതും കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതും പിന്‍സീറ്റിലിരുന്ന യുവതിയാണെന്ന് വയോധിക പറഞ്ഞു.

ഇതിനിടെ നിലവിളിച്ചതോടെ ഇവരെ പ്രതികള്‍ ഡാമിനു സമീപം റോഡരികില്‍ തള്ളിയ ശേഷം ആക്രമികള്‍ രക്ഷപ്പെടുകയായിരിന്നു. തലയില്‍നിന്നു രക്തമൊലിക്കുന്ന നിലയില്‍ 70 മീറ്ററോളം റോഡിലൂടെ നടന്ന് സമീപത്തെ വീട്ടില്‍ അഭയം തേടിയതുകൊണ്ടു മാത്രമാണ് ഇവരുടെ ജീവന്‍ രക്ഷപ്പെട്ടത്. ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീ അപകട നില തരണം ചെയ്തു. സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നമ്പര്‍ ഇല്ലാത്ത ഓട്ടോറിക്ഷ ആ വഴി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. പ്രതികളെ ചോദ്യം ചെയ്തതില്‍ ഇരവരും മേഷണകേസുകളില്‍ നേരത്തെ ശിക്ഷ അനുഭവച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week