23.9 C
Kottayam
Thursday, June 4, 2026

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട; നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

Must read

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കരുതെന്ന നിര്‍ദ്ദേശവുമായി കേരള പൊലീസ്. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോള്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നതാണ് പുലര്‍കാലത്തെ അപകടങ്ങള്‍ക്ക് പ്രധാന കാരണം. ഉറക്കത്തിന്റെ ആലസ്യമുണ്ടായാല്‍ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം.

ഉറക്കത്തിന്റെ റാപ്പിഡ് ഐ മൂവ്മെന്റ് എന്ന ഘട്ടത്തില്‍ എത്ര വമ്പനായാലും ഒരു നിമിഷാര്‍ദ്ധം ഉറങ്ങിപ്പോകും. കണ്ണ് തുറന്നിരിക്കുകയായിരിക്കും. പക്ഷേ പൂര്‍ണമായി ഉറക്കത്തിലായിരിക്കും. കാല്‍ അറിയാതെ ആക്സിലറേറ്ററില്‍ ശക്തിയായി അമര്‍ത്തും. നാലു ഘട്ടങ്ങളുള്ള ഉറക്കത്തിന്റെ അവസാന ഘട്ടത്തില്‍ ഉറക്കം നമ്മെ കീഴടക്കിയിരിക്കും. അതിനാല്‍ ഉറക്കത്തോട് വാശി കാണിക്കരുതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലെ സന്ദേശത്തില്‍ കേരള പൊലീസ് സൂചിപ്പിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട…

- Advertisement -

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവര്‍മാരുടേത്. അതുകൊണ്ടുതന്നെ കൂടുതല്‍! വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്‌ബോള്‍! ഉറക്കം വരുന്നത് ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, ഡ്രൈവിംഗില്‍ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാര്‍ദ്ധം മതി എല്ലാം തീരാന്‍. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്‌ബോള്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നതാണ് പുലര്‍കാലത്തെ അപകടങ്ങള്‍ക്ക് പ്രധാന കാരണം. പലപ്പോഴും ഡ്രൈവര്‍ അറിയാതെയാണ് ഉറക്കത്തിലേക്ക് വീണുപോകുന്നത്. ഉറക്കം വരുന്നുവെന്ന് തോന്നിയാല്‍! തീര്‍ച്ചയായും ഡ്രൈവിംഗ് നിര്‍ത്തിവെക്കണം.

- Advertisement -

നാലു ഘട്ടങ്ങളുള്ള ഉറക്കത്തിന്റെ അവസാന ഘട്ടത്തില്‍ ഉറക്കം നമ്മെ കീഴടക്കിയിരിക്കും. പകല്‍ ഉണര്‍ന്നിരിക്കാനും രാത്രിയില്‍ ഉറങ്ങാനുമായി സെറ്റ് ചെയ്ത ജൈവഘടികാരം (ബയോളജിക്കല്‍ ക്ലോക്ക് ) ശരീരത്തിലുണ്ട്. രാത്രിയില്‍ മണിക്കൂറുകളോളം വാഹനമോടിക്കുമ്‌ബോള്‍ ഇതിന്റെ പ്രവര്‍ത്തനം തെറ്റും. തുടര്‍ച്ചയായി വാഹനങ്ങളുടെ ലൈറ്റ് അടിക്കുമ്‌ബോള്‍ കണ്ണഞ്ചിക്കുന്നത് (ഗ്ലെയര്‍) കൂടുകയും കാഴ്ച കുറയുകയും (കോണ്‍ട്രാസ്റ്റ്) ചെയ്യും. റോഡിലെ മീഡിയന്‍, ഹമ്ബ്, കുഴികള്‍, കട്ടിംഗുകള്‍, മുറിച്ചുകടക്കുന്ന ആളുകള്‍ എന്നിവയൊന്നും കാണാനാവില്ല. വിജനമായ റോഡിലാണെങ്കിലും, വാഹനത്തിനു മുന്നില്‍ ഇവ കണ്ടാലും പെട്ടെന്ന് തീരുമാനമെടുക്കാനാവില്ല. കാല്‍ ആക്സിലറേറ്ററില്‍ അമര്‍ത്താന്‍ സാദ്ധ്യതയേറെയാണ്. സ്റ്റിയറിംഗും പാളിപ്പോകാം.

പുലര്‍ച്ചെ രണ്ടിനു ശേഷം ശരീരം ഉറങ്ങാനുള്ള പ്രവണത കാട്ടും. ഉറക്കം കീഴടക്കുമ്‌ബോള്‍ തലച്ചോറും ഞരമ്ബുകളും മരവിപ്പിലാവും. പ്രതികരണശേഷി അതിനാല്‍ കുറയും. പുലര്‍ച്ചെ 2മുതല്‍ 5 വരെ പുലര്‍ച്ചെ രണ്ടു മുതല്‍ അഞ്ചു വരെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. ഉച്ചത്തില്‍ പാട്ടുകേട്ടും പരസ്പരം സംസാരിച്ചും ഉറക്കമൊഴിച്ച് വാഹനമോടിക്കാമെന്നാണ് മിക്ക ഡ്രൈവര്‍മാരുടെയും ധാരണ. എന്നാല്‍ ഉറക്കത്തിന്റെ റാപ്പിഡ് ഐ മൂവ്മെന്റ് എന്ന ഘട്ടത്തില്‍ എത്ര വമ്ബനായാലും ഒരു നിമിഷാര്‍ദ്ധം ഉറങ്ങിപ്പോകും. കണ്ണ് തുറന്നിരിക്കുകയായിരിക്കും. പക്ഷേ പൂര്‍ണമായി ഉറക്കത്തിലായിരിക്കും. കാല്‍ അറിയാതെ ആക്സിലറേറ്ററില്‍ ശക്തിയായി അമര്‍ത്തും.

ഉറക്കത്തിന്റെ നാല് ഘട്ടങ്ങള്‍

- Advertisement -

ഘട്ടം1:ചെറിയ മയക്കം പോലെ. കണ്ണുകള്‍ ക്രമേണ അടഞ്ഞ് വിശ്രമാവസ്ഥയിലാവും. ബോധ മനസായതിനാല്‍ വേഗം ഉണരാം.

ഘട്ടം2: കണ്ണുകളുടെ ചലനം കുറഞ്ഞ് ഉറക്കം അഗാധമാവും. തലച്ചോറില്‍ നിന്നുള്ള തരംഗ പ്രവാഹം സാവധാനത്തിലാവും.

ഘട്ടം3: ബോധമനസിന്റെ പ്രവര്‍ത്തനം നിലച്ചുതുടങ്ങും. തലച്ചോറില്‍ നിന്നുള്ള ഡെല്‍റ്റാ തരംഗങ്ങളുടെ പ്രവാഹം ദുര്‍ബലമാവും.

ഘട്ടം4: കണ്ണുകളുടെ ചലനം നിലയ്ക്കും. കണ്ണു തുറന്നിരുന്ന് നല്ല ഉറക്കത്തിലാവും.

രാത്രികാല ഡ്രൈവിംഗില്‍ ഇനി പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടത്

1) അതിവേഗം: രാത്രിയാത്രയില്‍ അമിതവേഗത്തിനുള്ള പ്രവണത കൂടും. ദൂരക്കാഴ്ച കുറവായതിനാല്‍ ബ്രേക്കിംഗ് എളുപ്പമാവില്ല. ശരാശരി വേഗമാണ് നല്ലത്

2) ലൈറ്റില്‍ നോട്ടം: ഉറങ്ങാതിരിക്കാന്‍ എതിര്‍ദിശയിലെ വാഹനങ്ങളുടെ ഹെഡ്ലൈറ്റില്‍ നോക്കി വാഹനമോടിക്കുന്ന ശീലം നന്നല്ല. ഇത് കണ്ണിന്റെ കാര്യക്ഷമത കുറയ്ക്കും

3) അമിത ഭക്ഷണം: വയറു കുത്തിനിറച്ച് ഭക്ഷണം കഴിച്ച് വാഹനമോടിക്കരുത്. സദ്യയുണ്ടശേഷം വാഹനമോടിക്കുമ്‌ബോഴും ശ്രദ്ധവേണം

4) പുകവലി: ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കരുത്. ഉറക്കംവരാതിരിക്കാന്‍ മുറുക്കുന്നതും ചുണ്ടിനിടയില്‍ പുകയില വയ്ക്കുന്നതും നന്നല്ല, മയക്കമുണ്ടാക്കുന്ന മരുന്നുകള്‍ രാത്രിയാത്രയില്‍ ഉപയോഗിക്കരുത്. ജലദോഷത്തിനും ചുമയ്ക്കുമുള്ള മരുന്നു പോലും ഉറക്കം വരുത്തും.

”ഉറക്കത്തിന്റെ ആലസ്യമുണ്ടായാല്‍ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week