തൃശൂർ: വെള്ളക്കെട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം.വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു.കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്.
മൂത്തമകൾ അടുത്ത വീട്ടിലേയ്ക്ക് അതിഥിയെ കൊണ്ടുവിടാൻ പോയിരുന്നു. വെള്ളക്കെട്ട് കടത്തി വിട്ടശേഷം മുത്തകുട്ടി തിരികെ വന്നു. എന്നാൽ പിന്നീട് അതിഥിയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വെള്ളക്കെട്ടിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News