KeralaNews

രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേർന്ന്

ചെന്നൈ: ചെന്നൈയിൽ രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേർന്നാണെന്ന് പൊലീസ് കണ്ടെത്തി. ഒന്നിച്ചുള്ള ജീവിതത്തിന് കുഞ്ഞ് തടസമാണെന്ന് കരുതിയാണ് കൊല നടത്തിയത്. കുട്ടിയുടെ അമ്മ ലാവണ്യയെയും കാമുകൻ മണികണ്ഠനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു ലാവന്യ. മരണത്തിൽ സംശയം തോന്നിയ കുട്ടിയുടെ അച്ഛന്റെ പൊലീസിനെ സമീപിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന കണ്ടെത്തലിലേക്ക് എത്തിയത്. കുട്ടിയുടെ അമ്മയുടെയും കാമുകന്‍റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button