‘ഗദർ 2’ റിലീസിനു മുന്നോടിയായി അമീഷ പട്ടേൽ കോടതിയിൽ കീഴടങ്ങി; വഞ്ചനാ കേസിൽ ജാമ്യം

റാഞ്ചി: സിനിമാ നിർമാതാവിന് വണ്ടി ചെക്ക് നൽകിയ കേസിൽ ബോളിവുഡ് നടി അമീഷാ പട്ടേലിൽ കോടതിയിൽ കീഴടങ്ങി. റാഞ്ചി സിവിൽ കോടതിയിൽ കീഴടങ്ങിയ നടിക്ക് സീനിയർ ഡിവിഷൻ ജഡ്ജ് ഡി.എൻ.ശുക്ല ജാമ്യം അനുവദിച്ചു.

ജൂൺ 21ന് കോടതിയിൽ ഹാജരാകണമെന്ന നിർദ്ദശത്തോടെയാണ് ജാമ്യം. സണ്ണി ഡിയോൾ നായകനാകുന്ന ‘ഗദർ 2’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരാനൊരുങ്ങുമ്പോലാണ് അമീഷ പട്ടേൽ കോടതിയിൽ കീഴടങ്ങി ജാമ്യം നേടിയത്.

2018ൽ ജാർഖണ്ഡിൽ നിന്നുള്ള സിനിമാ നിർമാതാവ് അജയ്കുമാർ സിങ്ങ് ആണ് നടിക്കെതിരെ പരാതി നൽകിയത്. ഒരു സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് നടിക്ക് 2.50 കോടി രൂപ കൈമാറിയിരുന്നു. പിന്നീട് സിനിമ ഉപേക്ഷിച്ചതിനെ തുടർന്ന് നടി നൽകിയ ചെക്ക് മടങ്ങുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കോടതി നിരവധി തവണ സമൻസ് അയച്ചിട്ടും നടി ഹാജരായിരുന്നില്ല. തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയിൽ ഹാജരായി ജാമ്യം നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News