കോഴിക്കോട്: നാദാപുരം പേരോട് ഇരട്ടക്കുട്ടികളെ (Twins)കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ (Mother) ആത്മഹത്യ (Suicide) ചെയ്ത നിലയിൽ. കുട്ടികളുടെ മാതാവായ സുബീന മുംതാസിനെയാണ് വാണിമേൽ നരിപ്പറ്റയിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ സെപ്റ്റംബർ 25 നായിരുന്നു മക്കളെ കിണറ്റിലെറിഞ്ഞ ശേഷം സുബീന കിണറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്ന് വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് സുബിന അന്ന് കിണറ്റിൽ ചാടിയത്. ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും എന്നാൽ കുഞ്ഞുങ്ങളെ രക്ഷിപ്പെടുത്താൻ കഴിഞ്ഞില്ല. മക്കളെ കൊലപ്പെടുത്തിയ ഇവർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കലുങ്കില്‍ തള്ളിയ 38കാരന് വധശിക്ഷ (Man sentenced to death). പൂനെയിലെ അതിവേഗ കോടതിയാണ് പോക്സോ കോടതിയാണ് 38 കാരനെ തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. 2021 ഫെബ്രുവരി 15നാണ് കുട്ടിയെ കാണാതായത്. വീടിന് മുന്‍വശത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെയാണ് ഇയാള് തട്ടിക്കൊണ്ട് പോയത് (Raping and Murdering 2 year old Girl).
കുഞ്ഞിനെ കാണാതെ അന്വേഷിച്ച് ഫലമില്ലാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസുകാരുടെ അന്വേഷണത്തില് സമീപത്തുള്ള റിക്ഷാ ഡ്രൈവറുടെ മൊഴി നിര്‍ണായകമായി. കുഞ്ഞുമായി പോയ ഒരാളെ ഇറക്കി വിട്ട സ്ഥലം റിക്ഷ ഡ്രൈവര്‍ പൊലീസിന് വിശദമാക്കി. ഈ പരിസരത്ത് നടത്തിയ തെരച്ചിലിനൊടുവിലാണ് ഒരു പാലത്തിന് അടിയിലെ പൈപ്പിനുള്ളില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹ പരിശോധനയിലാണ് കുഞ്ഞ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായത്. ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷം സമീപത്തെ ഒരു ഇഷ്ടികച്ചൂളയ്ക്ക് സമീപം ഒളിച്ചിരുന്ന സഞ്ജയ് കട്കര്‍ എന്നയാളെ പൊലീസ് കണ്ടെത്തുകയായിരുന്നു. റായ്ഗഡിലെ ഒരു ഇഷ്ടികച്ചൂളയില്‍ നിന്നാണ് കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ ഇഷ്ടിക ച്ചൂളയിലെ ജീവനക്കാരനായിരുന്ന സഞ്ജയ് കട്കര്‍ സ്ഥിരമായി പോയിരുന്നത് രണ്ടുവയസുകാരിയുെട വീടിന് മുന്പിലൂടെയായിരുന്നു. ഇങ്ങനെയാണ് രണ്ട് വയസുകാരിയെ ഇയാള്1 തട്ടിയെടുത്തത്. ഡിഎന്എ സാംപിളുകള്‍ അടക്കമുള്ള തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സഞ്ജയ് ദേശ്മുഖാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.