കൊട്ടാരക്കര: കൊട്ടാരക്കര സപ്ലൈകോ ഗോഡൗണില്‍ പഴകിയ അരി വൃത്തിയാക്കി വിതരണം ചെയ്യാന്‍ ശ്രമം. നാലു വര്‍ഷം പഴക്കമുള്ള പുഴുവരിച്ച അരി ചാക്കുകള്‍ നാട്ടുകാര്‍ പിടിച്ചെടുത്തു. വൃത്തിയാക്കിയ അരി സ്‌കൂളുകളില്‍ വിതരണം ചെയ്യാനായിരുന്നു ശ്രമം.
2017 ല്‍ സപ്ലൈകോ ഗോഡൗണില്‍ എത്തിയ അരിയാണ് അധികൃതര്‍ വൃത്തിയാക്കി വിതരണം ചെയ്യാന്‍ ശ്രമിച്ചത്. 2000ത്തില്‍ അധികം ചാക്ക് അരി നാട്ടുകാര്‍ പിടിച്ചെടുത്തു. പുഴുവരിച്ച നിലയില്‍ ആയിരുന്നു അരികള്‍ ചാക്കില്‍ ഉണ്ടായിരുന്നത്. അരി അരിച്ചെടുത്ത ശേഷം, അതില്‍ ഉള്ള ക്രിമി കീടങ്ങളെ വിഷം തളിച്ചാണ് നശിപ്പിക്കുന്നത് എന്ന് നാട്ടുകാര്‍ ആരോപിച്ചു.
സ്‌കൂളുകളിലേക്ക് വിതരണം ചെയ്യാനാണ് അരി വൃത്തിയാക്കുന്നത് എന്നും നാട്ടുകാര്‍ ആരോപിച്ചു. ഇത് സാധൂകരിക്കുന്ന സപ്ലൈകോ ഡിപ്പോക്ക് ലഭിച്ച ഉത്തരവും പുറത്തായി. ആഴ്ചകളായി അരി വൃത്തിയാക്കല്‍ ജോലികള്‍ നടന്നുവരികയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ബിജെപി ഡിപ്പോയിലേക്ക് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഉത്തരവ് പരിശോധിച്ചശേഷം സപ്ലൈകോ ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തു.