KeralaNews

ബി. ടെക് പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം; ഇടപെടാതെ സുപ്രീം കോടതി

ന്യൂഡല്‍ഹി: ബി. ടെക് പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന കേരള സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ ഇടപെടാതെ സുപ്രീം കോടതി. കേരള ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. സമാന ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് നടപടി.

ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ സുപ്രിംകോടതിയെ സമീപിക്കുന്നത് ഇന്നലെയാണ്. റിട്ട് ഹര്‍ജിയാണ് വിദ്യാര്‍ത്ഥികളാണ് നല്‍കിയിരിക്കുന്നത്. ഓഫ്‌ലൈനായി പരീക്ഷകള്‍ നടത്തുമെന്ന സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അന്യ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളില്‍ പഠിക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ പറഞ്ഞു. തങ്ങളുടെ ജീവന്‍ വച്ച് കളിക്കരുതെന്നും, മൗലികാവകാശം സംരക്ഷിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ കോടി ഇടപെട്ടില്ല. സുപ്രിംകോടതി നിലപാടിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഹര്‍ജികള്‍ പിന്‍വലിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker