28.9 C
Kottayam
Sunday, June 2, 2024

കേരളത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നു! സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

Must read

കോട്ടയം: കേരളത്തില്‍ നടന്നു എന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത്. ഒരു പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ വച്ച് ഒരു യുവാവ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ കേരളത്തില്‍ സ്ഥിരം ആണെന്നും ഹിന്ദുക്കള്‍ ന്യൂനപക്ഷമായതുകൊണ്ടാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്നൊക്കെയായിരുന്നു പ്രചരിക്കുന്ന വീഡിയോക്കപ്പമുള്ള കുറിപ്പ്.

ഒരു പെണ്‍കുട്ടിയെ കുറെ പേര്‍ ചേര്‍ന്നു ഉപദ്രവിക്കുന്നതും മറ്റൊരു മറ്റൊരു പെണ്‍കുട്ടി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായുമാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഇന്ത്യ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം ഈ വീഡിയോയുടെ സത്യാവസ്ഥ കണ്ടെത്തിയിട്ടുണ്ട് യഥാര്‍ത്ഥത്തില്‍ ഈ സംഭവം നടന്നത് ആന്ധ്രപ്രദേശിലെ പ്രകാശം എന്ന ജില്ലയിലാണ്. പെണ്‍കുട്ടിയെ ഉപദ്രവിച്ചത് കാമുകനും കൂട്ടുകാരും ചേര്‍ന്നാണ്.

സുപ്രീം കോടതി അഡ്വക്കേറ്റും ബിജെപി വക്താവുമായ ഗൗരവ് ഭാട്ടിയ നാഷണല്‍ വിമന്‍സ് കമ്മീഷനോട് സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ 2017ലെ റിപ്പോര്‍ട്ട് അനുസരിച്ച് സംഭവം നടന്നത് ആന്ധ്രാപ്രദേശില്‍ ആണ്. സംഭവം പുറത്തറിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായിതിനുശേഷമാണ്. ദ ഹിന്ദു വിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പെണ്‍കുട്ടിയെ അവളുടെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് ആണ് ഉപദ്രവിച്ചത്. ഓഗസ്റ്റ് 29 2017 ലാണ് സംഭവം നടന്നത്. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞ് എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week