25.5 C
Kottayam
Friday, June 5, 2026

ഭാര്യയുടെ കാമുകനെന്നു സംശയിച്ച് ബന്ധുവിനെ വെട്ടിക്കൊന്ന സംഭവം;പ്രതി അജീഷ് കസ്റ്റഡിയില്‍

Must read

കോട്ടയം: ഭാര്യയുടെ കാമുകനെന്ന സംശയത്തില്‍ ബന്ധുവായ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജീഷ്.എസ് (42) പോലീസ് കസ്റ്റഡിയിൽ .

കുമരകം ചെങ്ങളം സ്വദേശിയായ രഞ്ജിത്തിനെയാണ് ഇയാൾ വെട്ടികൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 7 : 45 ന് വടവാതൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. ശാന്തിഗ്രാമിലെ ഭാര്യവീട്ടിലേക്ക് പോകാനായി ബസ് ഇറങ്ങി നടക്കുന്നതിനിടെ രഞ്ജിത്തിനെ റോഡിൽ കാത്തുനിൽക്കുകയായിരുന്ന അജീഷ് ആക്രമിക്കുകയായിരുന്നു.

ഇത് കണ്ട് തടസ്സം പിടിക്കാനെത്തിയ രഞ്ജിത്തിന്റെ സുഹൃത്തായ റിജോയെയും ഇയാൾ ആക്രമിച്ചു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടുന്നതിനുവേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു

ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രതിയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടെയാണ്‌ അജീഷ് കോടതിയിൽ കീഴടങ്ങിയത്‌. മണർകാട് പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്തു വരികയാണ്.

- Advertisement -

ഭാര്യയുടെ കാമുകനെന്ന് സംശയിച്ചാണ് ബന്ധുവായ വടവാതൂർ സ്വദേശി രഞ്ജിത്തിനെ (40) അജീഷ് വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോയ്ക്കും വെട്ടേറ്റിട്ടുണ്ട്. റിജോ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ട് ബസിറങ്ങി വരുകയായിരുന്ന യുവാക്കൾ ഭാര്യയുടെ പിന്നാലെവന്നവരാണെന്ന് കരുതിയായിരുന്നു അജീഷിന്റെ ആക്രമണം. 

- Advertisement -

സംശയരോഗിയായ അജീഷ് നിരന്തരം ഉപദ്രവിക്കുന്നെന്നും ഇയാൾ മദ്യത്തിന് അടിമയാണെന്നും കാട്ടി ഒരാഴ്ച മുമ്പ് അജീഷിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് കുടുംബാംഗങ്ങൾ തമ്മിൽ നടന്ന ചർച്ചയിൽ ഈ പരാതി ഒത്തുതീർപ്പായെന്ന് പൊലീസ് പറയുന്നു.

അജീഷിന്റെ ഉപദ്രവം കാരണം ഭാര്യയും രണ്ടുമക്കളും മറ്റൊരു വീട്ടിലാണ് താമസം. അജീഷിന്റെ പേരിൽ നേരത്തെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു, ഈ കേസിൽ ഇയാളെ പിന്നീട് കോടതി വെറുേതവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week