29.4 C
Kottayam
Wednesday, June 17, 2026

ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കൂട്ടുപ്രതി;തടവുശിക്ഷ ശരിവെച്ച്‌ ഹൈക്കോടതി

Must read

മധുര: സർക്കാർ ജീവനക്കാരനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കൂട്ടുപ്രതിയാണെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവിനെ കൈക്കൂലി വാങ്ങുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തേണ്ടത് ഭാര്യയുടെ കടമയാണ്. കൈക്കൂലിയിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് ജീവിതത്തിൻ്റെ അടിസ്ഥാന തത്വമെന്നും കോടതി വ്യക്തമാക്കി. മുൻ സബ് ഇൻസ്പെക്ടറായിരുന്ന ശക്തിവേലിനെതിരെ 2017-ലാണ് അഴിമതിക്കേസ് രജിസ്റ്റർ ചെയ്തത്.

വിചാരണക്കിടെ ശക്തിവേൽ മരണപ്പെട്ടു. ഇതോടെ ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസ് പരി​ഗണിച്ച തിരുച്ചിയിലെ അഴിമതി നിരോധന പ്രത്യേക കോടതി ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ദേവനായകി ഹൈക്കോടതിയെ സമീപിച്ചത്. അഴിമതിയുടെ തുടക്കം വീടുകളിൽ നിന്നാണെന്നും ​ഗൃഹനാഥമാർ അഴിമതിയിൽ പങ്കാളികളായാൽ വിഷയത്തിന് അന്ത്യമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.

‘അനധികൃതമായി സമ്പാദിച്ച പണം ആസ്വദിച്ചാൽ അവർ അനുഭവിക്കണം. ഈ രാജ്യത്ത് അഴിമതി സങ്കൽപ്പിക്കാനാവാത്തവിധം വ്യാപിച്ചിരിക്കുന്നു. അഴിമതി ആരംഭിക്കുന്നത് വീട്ടിൽ നിന്നാണ്. ദേവനായകി ശിക്ഷ അനുഭവിക്കണം”, കോടതി പറഞ്ഞു. 6.77 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് തിരുച്ചി ഡിവിഎസി പൊലീസ് ശക്തിവേലിനും ഭാര്യയ്ക്കും എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

Popular this week