31.1 C
Kottayam
Wednesday, May 8, 2024

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സ് മരിച്ചു! വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ

Must read

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച നഴ്‌സ് മരിച്ചെന്ന് വ്യാജവാര്‍ത്ത. കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി ഈ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

വാക്‌സിന്‍ സ്വീകരിച്ച ടിഫാനി ഡോവര്‍ എന്ന നഴ്‌സ് ആദ്യം ബോധരഹിതയായി എന്നും പിന്നീട് മരിച്ചെന്നുമായിരുന്നു പ്രചാരണം. അതേസമയം, വാക്സിന്‍ സ്വീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ ടിഫാനി ബോധരഹിതയായിരുന്നു.

ടിഫാനി ബോധരഹിതയായത് വാക്‌സിനോടുള്ള പ്രതികൂല പ്രതികരണമല്ല എന്നും അതവരുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടതാണെന്നും സിഎച്ച്‌ഐ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ഡോക്ടര്‍ ഡോ. ജെസ്സി എല്‍ ടക്കര്‍ അഭിപ്രായപ്പെട്ടു. അവരിപ്പോള്‍ സുഖമായി ഇരിക്കുന്നുവെന്നും ടിഫാനിയും കുടുംബവും സ്വകാര്യത ആവശ്യപ്പെടുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week