നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നു രണ്ട് കൊലക്കേസ് പ്രതികള്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നു രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. കൊലക്കേസ് പ്രതികളായ വീരണകാവ് രാജേഷ്, ശ്രീനിവാസന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ജോലിക്ക് പോയശേഷം രാത്രി ഇരുവരും സെല്ലില്‍ തിരിച്ചെത്തിയില്ല.

പത്താം ക്ലാസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേഷ്. ഇളവുകളില്ലാതെ ജീവപര്യന്തം ശിക്ഷയാണ് രാജേഷിന് വിധിച്ചിരുന്നത്. ഭാര്യയെ കൊന്ന കേസിലാണ് ശ്രീനിവാസനെ കോടതി ശിക്ഷിച്ചിരുന്നത്. രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News