KeralaNews

മാർച്ച് ഏഴിന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് ഏഴിന് (ചൊവ്വാഴ്ച) തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. മുൻനിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

കൊവിഡ് കാലത്തിന്‍റെ ഇടവേളക്ക് ശേഷം പൊങ്കാല ആഘോഷമാക്കാനൊരുങ്ങി ആറ്റുകാൽ. പൊങ്കാല സമര്‍പ്പണത്തിന് ദിവസങ്ങൾ ശേഷിക്കെ നാടും നഗരവും ആകെ ഉത്സവ തിമര്‍പ്പിലാണ്. ആൾത്തിരക്ക് ക്രമീകരിക്കാൻ നടപടികളുമായി ജില്ലാ ഭരണകൂടവും പൊലീസും ഒരു പോലെ പ്രവര്‍ത്തിക്കുകയാണ്. മതിയായ യാത്രാ സൗകരവ്യവും സുരക്ഷയും ഉണ്ടെന്ന് ഉറപ്പ് വരുത്താനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button