25.7 C
Kottayam
Monday, June 8, 2026

ദക്ഷിണേന്ത്യൻ നടന്മാരെല്ലാം പിന്നിൽ, അപൂർവ്വ നേട്ടം സ്വന്തമാക്കി അല്ലു അർജുൻ

Must read

ഹൈദരാബാദ്: ഇപ്പോള്‍ പുഷ്പ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിന്‍റെ തിരക്കിലാണ് സ്റ്റെലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂള്‍ അല്ലു ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രൊജക്ടാണ്. ഇതിന്‍റെ ഒന്നാം ഭാഗം ഒരു പാന്‍ ഇന്ത്യ ഹിറ്റായിരുന്നു. 2021 ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ വര്‍ഷം ഉണ്ടാകും. ഇതിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഈ സമയത്താണ് സോഷ്യല്‍ മീഡിയയില്‍ പുതിയ നേട്ടം അല്ലുവിനെ തേടി എത്തുന്നത്. 

ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്‍റെ കാര്യത്തില്‍ പുതിയ റെക്കോഡ് തീര്‍ത്തിരിക്കുകയാണ് അല്ലു അര്‍ജുന്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവും ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്ള നടനായിരിക്കുകയാണ് അല്ലു അര്‍ജുന്‍. അല്ലു അർജുന്‍റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് അതിവേഗം വളരുകയാണ്. ‘പുഷ്പ’യുടെ വിജയത്തിന് ശേഷം അല്ലു ഉത്തരേന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഇതിലൂടെ അല്ലുവിന്‍റെ  ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് അനുദിനം വർദ്ധിക്കുകയാണ്.

20 മില്ല്യണ്‍ ആണ് ഇപ്പോള്‍ അല്ലു അര്‍ജുന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേര്‍സായി ഉള്ളത്. ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു ഇട്ടിരിക്കുന്നത്. ഒരേ ഒരാളെ മാത്രമേ അല്ലു അര്‍ജുന്‍ തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. അത് ഭാര്യയായ സ്നേഹ റെഡ്ഡിയെ ആണ്. 

അതേ സമയം തന്നെ തെലുങ്ക് സ്റ്റൈലിഷ് ആക്ടർ അല്ലു അർജുൻ ജവാനിൽ എത്തുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.എന്നാല്‍ ജവാനിലെ ഈ റോളില്‍ നിന്നും അല്ലു പിന്‍മാറിയെന്നതാണ് പുതിയ വാര്‍ത്ത. അതിഥി വേഷത്തിൽ അഭിനയിക്കാന്‍ ആറ്റ്ലി, അല്ലു അർജുനെ സമീപിച്ചുവെന്ന് ട്രേഡ് അനലിസ്റ്റുകൾ നേരത്തെ പറഞ്ഞത്. തന്നെ സമീപിച്ച അറ്റ്ലിയോട്  തനിക്ക് തീരുമാനം എടുക്കാന്‍ സമയം വേണമെന്നാണ് അന്ന് അല്ലു പറഞ്ഞത്.

- Advertisement -

ഒടുവില്‍ തെലുങ്ക് സൂപ്പര്‍താരത്തിന്‍റെ മറുപടി എത്തി. താന്‍ ഈ റോള്‍ സ്വീകരിക്കുന്നില്ല എന്നാണ് അല്ലുവിന്‍റെ മറുപടി. ഇപ്പോള്‍ ഒരു ഹിന്ദി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്താന്‍ താല്‍പ്പര്യം ഇല്ലെന്നാണ് അല്ലു അറിയിച്ചത്.പുഷ്പ 2 വിലാണ് തന്‍റെ പൂര്‍ണ്ണമായ ശ്രദ്ധയെന്നും അതിനിടയില്‍ വേറെ ചിത്രം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്നുമാണ് അല്ലു അറിയിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്;ഇറാനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം, ടെഹ്റാനിലും ഇസ്ഫഹാനിലും ശക്തമായ സ്ഫോടനങ്ങൾ

ടെഹ്റാൻ/ജെറുസലേം: വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക...

Popular this week