സഹജീവി സ്‌നേഹത്തിന്റെ കഥ പറയുന്ന ‘ട്രെഷേഴ്‌സ്’ മ്യൂസിക്കല്‍ ആല്‍ബം വൈറലാകുന്നു

കോട്ടയം: സഹജീവി സ്‌നേഹത്തിന്റെ സന്ദേശം വിളിച്ചോതുന്ന ‘ട്രെഷേഴ്‌സ്’ മ്യൂസിക്കല്‍ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്രിസ്തുമസിനോടനുബന്ധിച്ച് ജോജി ഗ്രെയ്‌സണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ആല്‍ബം സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. പണത്തിന്റെ പേരില്‍ മനുഷ്യല്‍ പരസ്പരം കൊല്ലാന്‍ പോലും മടിക്കാത്ത ഈ കാലഘട്ടത്തില്‍ രണ്ടു കൊച്ചുകുട്ടികളിലൂടെ സൗഹൃദത്തിന്റെയും സഹാനുഭൂതിയുടേയും നല്ലൊരു സന്ദേശമാണ് മ്യൂസിക്കല്‍ ആല്‍ബം വിഭാവനം ചെയ്യുന്നത്.

എലിഷ മരിയ ജിബി, ശിവാര്‍ച്ചന എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ മെറീന ജിബി, സുബി ചാക്കോ, റിജോ ആന്റണി, ക്രിസ്റ്റി മരിയ, ശാരദ രാഘവന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജിബി ജോസഫ്, ഗ്രെയ്‌സണ്‍ ജോര്‍ജ്, സൗമ്യ മാത്യൂ, ലിയ തുടങ്ങിയവര്‍ ചേര്‍ന്നാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. ടീന മേരി എബ്രഹാമാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News