എം.ജി സര്‍വ്വകലാശാലയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി

കോട്ടയം: മാര്‍ക്ക് ദാനത്തിന്റെ വിവരങ്ങള്‍ നല്‍കുന്നതില്‍ പിശക് വരുത്തിയ എം.ജി സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരേ കൂട്ട നടപടി. രണ്ടു പേരെ സസ്‌പെന്‍ഡ് ചെയ്യുകയും മൂന്ന് പേരെ ജോലി ചെയ്തിരുന്ന സെക്ഷനില്‍ നിന്നു മാറ്റുകയും ചെയ്തു. രണ്ടു സെക്ഷന്‍ ഓഫീസര്‍മാര്‍ക്കാണ് സസ്‌പെന്‍ഷന്‍. ജോയിന്റ് രജിസ്ട്രാര്‍ അടക്കം മൂന്ന് പേര്‍ക്കാണ് സ്ഥലംമാറ്റം.

ബിടെക് മാര്‍ക്ക് ദാനത്തിന്റെ വിവരങ്ങള്‍ തെറ്റായിട്ടാണ് ഉദ്യോഗസ്ഥര്‍ നല്‍കിയതെന്നാണ് എം.ജി സര്‍വകലാശാലയുടെ പുതിയ വിശദീകരണം. 118 വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മോഡറേഷന്‍ നല്‍കിയെന്നാണ് സര്‍വകലാശാല നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ വിശദീകരണത്തില്‍ 116 വിദ്യാര്‍ഥികള്‍ക്കേ മോഡറേഷന്‍ നല്‍കിയിട്ടുള്ളൂ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ മാര്‍ക്ക് ദാനം റദ്ദാക്കിയ ഉത്തരവ് സര്‍വകലാശാല പിന്‍വലിക്കും. ഗവര്‍ണര്‍ക്ക് ഇത് സംബന്ധിച്ച് നല്‍കിയ വിശദീകരണവും പിന്‍വലിക്കുമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News