പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌റ്റേഡിയത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; പരിശീലകന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്റ്റേഡിയത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകന്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ദുമുര്‍ജാല സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്. പരിശീലകന്‍ സുജിത് പാലിനെയാണ് ഹൗറ പോലീസ് അറസ്റ്റ് ചെയ്തത്. 11 കാരിയായ പെണ്‍കുട്ടി എല്ലാ ദിവസവും പരിശീലനത്തിനായി സ്റ്റേഡിയത്തില്‍ എത്താറുണ്ട്.

കഴിഞ്ഞ ദിവസം പരിശീലനത്തിന് എത്തിയ കുട്ടി തിരികെ പോകുന്നതിനിടെ ഷൂ എടുക്കാന്‍ മറന്നതോടെ വീണ്ടും സ്റ്റേഡിയത്തിന് അകത്തേക്ക് പോകുകയും ചെയ്തു. ഈ സമയം സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന സുജിത് കുട്ടിയെ മോശമായ രീതിയില്‍ കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി നിലവിളിച്ചതോടെ സ്റ്റേഡിയത്തിലേക്ക് മറ്റ് ജീവനക്കാര്‍ എത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ആയിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തതായി പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News