വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കാമുകിയും മാതാപിതാക്കളും ചേര്‍ന്ന് യുവാവിനെ കൊന്ന് കൊഴിച്ചുമൂടി
ഗസിയാബാദ്: വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകിയും മാതാപിതാക്കളും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടു. നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ പങ്കജാണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മണ്ണിട്ട് മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് പങ്കജിന്റെ കാമുകി അങ്കിത, അച്ഛന്‍ ഹരിയോം, അമ്മ സുലേഖ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതു. കഴിഞ്ഞ മാസം ആദ്യവാരം മുതല്‍ യുവാവിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതക ചുരുളഴിച്ചത്. ട്യൂഷന്‍ എടുത്തുകൊടുത്തിരുന്നത് വഴിയാണ് പങ്കജും അങ്കിതയും അടുപ്പത്തിലാവുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. വിവാഹ വാഗ്ദാനം നല്‍കി പങ്കജ് അങ്കിതയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. എന്നാല്‍ ബന്ധം അറിഞ്ഞ മാതാപിതാക്കള്‍ എതിര്‍ത്തു.
ഇതോടെ അങ്കിതയുടെ സഹായത്തോടെ മാതാപിതാക്കള്‍ യുവാവിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് അങ്കിത പങ്കജിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഈ സമയം അങ്കിതയുടെ മാതാപിതാക്കള്‍ കുളിമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. പങ്കജ് എത്തിയതോടെ പിടികൂടി ഇവര്‍ കെട്ടിയിട്ട ശേഷം മൂവരും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ടു.