26.3 C
Kottayam
Tuesday, November 5, 2024
test1
test1

റെയില്‍വേ സ്‌റ്റേഷനുകളിലൂടെ ഇന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ നല്‍കും,കൂടുതല്‍ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും

Must read

ന്യൂഡല്‍ഹി :ലോക്ഡൗണിനു ശേഷം ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേയ്ക്ക്. വീടുകളിലെത്താനാകാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് ഇതൊരു ആശ്വാസമാണ്. 100 ട്രെയിനുകളാണ് കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിയ്ക്കുന്നത്.

അതേസമയം, റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലൂടെയും ജനസേവന കേന്ദ്രങ്ങളിലൂടെയും ട്രെയിന്‍ ടിക്കറ്റുകള്‍ ഇന്നു മുതല്‍ നല്‍കുമെന്ന് മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകളിലൂടെയും 1.71 ലക്ഷം ജനസേവന കേന്ദ്രങ്ങളിലൂടെയും ടിക്കറ്റ് ലഭിക്കും. കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്നും ബിജെപി വക്താവ് സംബിത് പത്രയുമായുള്ള വിഡിയോ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ട്രെയിനുകള്‍ക്കുള്ള ബുക്കിങ് ഇന്നലെ രാവിലെ തുടങ്ങി ജൂണ്‍ 10 മുതല്‍ മണ്‍സൂണ്‍ സമയക്രമത്തിലേക്കു മാറും. എസി കോച്ചുകളുമുണ്ടാകും. സ്റ്റോപ്പുകളും നിലവിലുള്ളതു തന്നെ. 30 ദിവസം മുന്‍പു വരെ ബുക്കു ചെയ്യാം. മുഴുവന്‍ റിസര്‍വ്ഡ് കോച്ചുകളായതിനാല്‍ ജനറല്‍ കംപാര്‍ട്മെന്റിലും സെക്കന്‍ഡ് സിറ്റിങ് നിരക്കും റിസര്‍വേഷന്‍ നിരക്കുമുണ്ടാവും.

കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, മുംബൈ- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, നിസാമുദ്ദീന്‍ – എറണാകുളം മംഗള എക്സ്പ്രസ്, നിസാമുദ്ദീന്‍ – എറണാകുളം തുരന്തോ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തിനുള്ളത്.

എറണാകുളം – നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് ജൂണ്‍ ഒന്നിന് ഓടിത്തുടങ്ങും. ഡല്‍ഹിയില്‍ നിന്നുള്ള മംഗള സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ 4നാണ്. നിസാമുദ്ദീന്‍ – എറണാകുളം വീക്ക്‌ലി തുരന്തോ എക്സ്പ്രസ് ജൂണ്‍ 6 മുതലും തിരിച്ചുള്ള ട്രെയിന്‍ ജൂണ്‍ 9 മുതലും. ഇവയുടെ സമയവും ജൂണ്‍ 10 മുതല്‍ മാറ്റമുണ്ടാകും.

തിരുവനന്തപുരം – കോഴിക്കോട് സര്‍വീസ് (02076) ദിവസവും രാവിലെ 5.55നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.15നു കോഴിക്കോട് എത്തും. കോഴിക്കോട് – തിരുവനന്തപുരം സര്‍വീസ് (02075) ഉച്ചയ്ക്ക് 1.45നു പുറപ്പെട്ട് രാത്രി 9.35നു തിരുവനന്തപുരത്ത് എത്തും. വര്‍ക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 3 എസി ചെയര്‍കാര്‍, 16 സെക്കന്‍ഡ് ക്ലാസ് ചെയര്‍ കോച്ചുകള്‍ ട്രെയിനുകളില്‍ ഉണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇറാനെ തളയ്ക്കാന്‍ എണ്ണപ്പൂട്ടുമായി അമേരിക്ക; കപ്പലുകൾക്കും കമ്പനികൾക്കും പുതിയ വിലക്കുകൾ

വാഷിങ്ടണ്‍: ഇറാന്റെ എണ്ണവിപണനത്തിലും വിതരണത്തിലും പങ്കാളികളായ കമ്പനികള്‍ക്കും കപ്പലുകള്‍ക്കും പുതിയ ഉപരോധങ്ങള്‍ ചുമത്തി യു.എസ്. ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണങ്ങള്‍ മുന്‍നിര്‍ത്തിയാണ് യു.എസിന്റെ നടപടി. ഇറാനില്‍ നിന്നുള്ള എണ്ണ, ഇറാന്റെ പെട്രോകെമിക്കല്‍ വ്യവസായമേഖല തുടങ്ങിയവയ്ക്ക്...

‘മുഖം മറച്ച് ഓടി രക്ഷപ്പെടേണ്ട, മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഓടേണ്ട ആവശ്യമില്ലെന്നും പ്രയാഗയോട് പറഞ്ഞു; വെളിപ്പെടുത്തി സാബുമോന്‍

കൊച്ചി: താനും പ്രയാഗയും സുഹൃത്തുക്കളാണെന്നും ലീഗൽ ടീമിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനിൽ പോയതെന്നും നടൻ സാബു മോൻ. താനും പ്രയാഗയും സുഹൃത്തുക്കളാണ്. ലഹരി മരുന്നുമായി ബന്ധപ്പെട്ട് പേര് വരുമ്പോൾ ഇതിൽ ചെന്ന് ഇടപെടാൻ...

‘ഇന്ത്യക്കെതിരെ രാജ്യാന്തര ഗൂഢാലോചന’ ഇന്ത്യ വികസിക്കുന്നത് വിദേശ രാജ്യങ്ങൾ ഇഷ്ടപ്പെടുന്നില്ല: മോഹൻ ഭാഗവത്

നാഗ്‌പുർ: ഇന്ത്യയ്‌ക്കെതിരെ രാജ്യാന്തര ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇന്ത്യ വികസിക്കുന്നത് വിദേശ രാജ്യങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ബംഗ്ലദേശിലെ ഹിന്ദുക്കൾക്ക് സഹായം ആവശ്യമാണെന്നും അവർക്കു നേരെയുള്ള ആക്രമണം നല്ലതല്ലെന്നും മോഹൻ ഭാഗവത്...

സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം; അരനൂറ്റാണ്ടിനിടെ ആദ്യത്തെ സംഭവം

മൊറോക്കോ: ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം. തെക്കുകിഴക്കൻ മൊറോക്കോയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്നാണിത്. സഹാറ മരുഭൂമിയുടെ ചില ഭാഗങ്ങൾ കടുത്ത വെള്ളപ്പൊക്കത്തിന് സാക്ഷ്യം...

നെഞ്ചിടിപ്പിനൊടുവില്‍ ആശ്വാസതീരം!തിരുച്ചിറപ്പള്ളി സംഭവത്തിൽ പൈലറ്റിനും കോ പൈലറ്റിനും അഭിനന്ദനപ്രവാഹം

ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഇന്ത്യൻ എക്സ്പ്രസ് ഷാർജ വിമാനം സാങ്കേതിക കാരണങ്ങളാൽ തിരിച്ചിറക്കിയ സംഭവത്തിൽ പൈലറ്റിനും സഹപൈലറ്റിനും രാജ്യമൊട്ടാകെ അഭിനന്ദനപ്രവാഹം. പൈലറ്റ്  ഇക്വോം റിഫാഡ്ലി ഫാഹ്മി സൈനാളിനും വനിതാ സഹപൈലറ്റായ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.