സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
തൃശൂര്‍: ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. കദീജക്കുട്ടിക്ക് പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു.മുംബൈയില്‍ നിന്ന് ഇന്നലെയാണ് കദീജക്കുട്ടി തൃശൂരില്‍ എത്തിയത്.
പാലക്കാട് വഴി പ്രത്യേക വാഹനത്തില്‍ എത്തിയ ഇവര്‍ക്ക് യാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ സ്രവം പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
മുബൈയില്‍ നിന്നും ഇവര്‍ റോഡ് മാര്‍ഗമായിരുന്നു കേരളത്തിലേക്ക് എത്തിയിരുന്നത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. എന്നാല്‍ വൈകിട്ടോടെ കൊവിഡ് സ്രവ പരിശോധനാഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.ഇവരുടെ മകനായ ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലാണ്.