KeralaNews

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗത നിയന്ത്രണം;എട്ട് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം. എട്ട് ട്രെയിനുകള്‍ പൂര്‍ണമായും 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ വ്യക്തമാക്കി.

പുതുക്കാട് – ഇരിങ്ങാലക്കുട സെക്ഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിലാണ് ഗതാഗത നിയന്ത്രണം.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍:-

* മംഗളുരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603),
*എറണാകുളം-ഷൊര്‍ണുര്‍ മെമു (06018)
* എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് (06448)

ദീര്‍ഘദൂര ട്രെയിനുകളായ ഗാന്ധിദാം നാഗര്‍കോവില്‍ എക്‌സ്പ്രസ് (16335), പൂനെ ജംഗ്ഷൻ കന്യാകുമാരി എക്‌സ്പ്രസ് (16381) പൊള്ളാച്ചി – മധുരൈ വഴി തിരിച്ചുവിടും.

നാളെ റദ്ദാക്കിയ ട്രെയിനുകള്‍:-
* തിരുവനന്തപുരം-മംഗളുരു മാവേലി എക്‌സ്പ്രസ് (16604)
* ഷൊര്‍ണൂര്‍-എറണാകുളം മെമു (06017)
* ഗുരുവായൂര്‍-എറണാകുളം ജംഗ്ഷൻ എക്‌സ്പ്രസ് (06439)
* എറണാകുളം ജംഗ്ഷൻ-കോട്ടയം എക്‌സ്പ്രസ് (06453)
* കോട്ടയം-എറണാകുളം ജംഗ്ഷൻ എക്‌സ്പ്രസ് (06434)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker