27.6 C
Kottayam
Thursday, June 4, 2026

കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ഭേദഗതി വ്യവസ്ഥകള്‍ നടപ്പാക്കണമെന്നു സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ കത്ത്

Must read

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ഭേദഗതി വ്യവസ്ഥകള്‍ നടപ്പാക്കണമെന്നു സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ കത്ത്.കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കുന്നത് നിയമപാലനം ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ കൂടുതല്‍ പ്രതിരോധിക്കാനുമാണ്. ഈ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ഭേദഗതിനിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാണ് കത്തില്‍ നിര്‍ദേശിക്കുന്നത്.

2019 സെപ്റ്റംബര്‍ ഒന്നുമുതലാണ് കേന്ദ്രത്തിന്റെ പുതുക്കിയ പിഴ പ്രാബല്യത്തില്‍ വന്നത്. 2019-ലെ മോട്ടോര്‍വാഹന ഭേദഗതി നിയമപ്രകാരം നിര്‍ദേശിച്ചിട്ടുള്ളതിനെക്കാള്‍ കുറഞ്ഞനിരക്കില്‍ ചില സംസ്ഥാനസര്‍ക്കാരുകള്‍ പിഴത്തുക വിജ്ഞാപനം ചെയ്തിരുന്നു. 1988-ലെ മോട്ടോര്‍വാഹനച്ചട്ടത്തിലെ സെക്ഷന്‍ 200 പ്രകാരമായിരുന്നു ഈ വിജ്ഞാപനം.

ഇതേത്തുടര്‍ന്ന് ഗതാഗതമന്ത്രാലയം നിയമോപദേശം തേടി. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയശേഷമാണ് മറുപടി ലഭിച്ചത്. 1999-ല്‍ ഭേദഗതി വരുത്തിയ 1988-ലെ മോട്ടോര്‍വാഹന നിയമം പാര്‍ലമെന്റിന്റെ നിയമനിര്‍മാണമായതിനാല്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് പിഴത്തുക കുറയ്ക്കാന്‍ കഴിയില്ലെന്നാണു നിയമോപദേശം. രാഷ്ട്രപതിയുടെ അനുമതിയില്ലാതെ സംസ്ഥാനങ്ങള്‍ക്ക് ഇങ്ങനെ നിയമം പാസാക്കാനോ നടപടിയെടുക്കാനോ കഴിയില്ല.

കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയ നിയമം സംസ്ഥാനസര്‍ക്കാരുകള്‍ നടപ്പാക്കുന്നില്ലെങ്കില്‍ നിയമം പാലിക്കണമെന്ന് സംസ്ഥാനങ്ങളോടു കേന്ദ്രത്തിനു നിര്‍ദേശിക്കാം. ഭരണഘടനയുടെ 256-ാം വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു. ഇതു പാലിക്കപ്പെടുന്നില്ലെങ്കില്‍ 356-ാം വകുപ്പുപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാം. 1988-ലെ മോട്ടോര്‍വാഹന നിയമത്തില്‍ പിഴത്തുക നിശ്ചയിക്കാന്‍ സംസ്ഥാനങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week