25.4 C
Kottayam
Friday, May 17, 2024

ലോകമഹായുദ്ധത്തിന് കാഹളം മുഴങ്ങുന്നു,ഇറാഖിലെ അമേരിക്കന്‍ സൈനികതാവളം ആക്രമിച്ച് ഇറാന്‍,വിഷയത്തില്‍ പക്ഷംപിടിച്ച് ബ്രിട്ടണും

Must read

ബാഗ്ദാദ്: ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖ്വാസിം സൊലൈമാനിയുടെ കബറടക്കത്തിനു പിന്നാലെ ഇറാഖില അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് തിരിച്ചടി നല്‍കി ഇറാന്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെഇര്‍ബിലിലേയും അല്‍ അസദിലേയുംരണ്ട് യുഎസ്‌സെനിക താവളങ്ങളില്‍ഇറാന്‍ വ്യോമാക്രമണം നടത്തിയത്.ഏതാണ്ട് 12-ഓളം മിസൈലുകള്‍ ആണ്.സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കിഇറാന്‍ വിക്ഷേപിച്ചതെന്ന്ആഗോളമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അക്രമണത്തിലെ ആളപായം മറ്റുനാശനഷ്ടങ്ങള്‍ എന്നിവയേക്കുറിച്ചുള്ള ക്യത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പെന്റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്റ്റാനാണ് ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം പുറത്തുവിട്ടത്. അല്‍ അസദില്‍ അമേരിക്കന്‍
സൈന്യം തങ്ങുന്ന അല്‍ അസദ് എയര്‍ബേസും അമേരിക്കന്‍ സൈനികരും സഖ്യരാജ്യങ്ങളിലും സൈനികരും തങ്ങുന്ന ഇര്‍ബിലിലെ സൈനികതാവളവും ലക്ഷ്യമിട്ട് ഒരു
ഡസനോളം മിസൈലുകള്‍ വര്‍ഷിച്ചിട്ടുണ്ട്. ആക്രമണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി
എന്ന കാര്യം പരിശോധിച്ചു വരികയാണ് ഹൊഫ്മാന്‍ അറിയിച്ചു.

ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ഖ്വാസിം സൊലൈമാനിയെകൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ ഇറാന്‍ പ്രഖ്യാപിച്ചു. ആക്രമണത്തിന് പിന്നാലെ ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുകയാണ്. ഓയില്‍ വില ഇതിനോടകം 3.5 ശതമാനം വര്‍ധിച്ചു.

കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യത്തെ ഭീകരസംഘടനയായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനെ ലക്ഷ്യംവയ്ക്കുന്ന ഏത് കേന്ദ്രങ്ങളും തങ്ങള്‍ നശിപ്പിക്കുമെന്നും അമേരിക്കന്‍
സൈനിക താവളങ്ങള്‍ക്ക് ഇടം നല്‍കിയ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം സംസ്‌കരിച്ചു.

വന്‍ ജനാവാലിയെ സാക്ഷിയാക്കി ജന്മ നാടായ കര്‍മനിലായിരുന്നു കബറടക്കം.സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന്‌ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്. വിലാപയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 50 പിന്നിട്ടതായാണ് വിവരങ്ങള്‍.
അതിനിടെ സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍
രംഗത്ത് എത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദേശം നല്‍കി. നിരവധിനിഷ്‌കളങ്കരുടെ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയാണ് സുലൈമാനിയെന്നും,മരണത്തില്‍ അനുശോചിക്കില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു.

അമേരിക്കന്‍ നടപടിയെന്യായീകരിച്ച ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറി സുലൈമാനിയെ മേഖലയിലെ പ്രധാന ശല്യമെന്നും വിശേഷിപ്പിച്ചു. ഇതില്‍ പ്രകോപിതരായ ഇറാന്‍ തെഹ്‌റാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിപ്പിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഇറാഖില്‍ നിന്ന് അവശ്യ സേവനരംഗത്തുള്ളവര്‍ ഒഴികെയുള്ള മുഴുവന്‍ പൗരന്മാരേയും ബ്രിട്ടണ്‍
മാറ്റിയിട്ടുണ്ട്.

ബ്രീട്ടീഷ് പൗരന്മാരുടെയും മേഖലയുടേയും സുരക്ഷയ്ക്കായി ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കണമെന്നാണ് ഗള്‍ഫ് മേഖലയിലെ ബ്രീട്ടിഷ് കപ്പലുകള്‍ക്കും മിലിറ്ററി
ഹെലികോപ്റ്ററുകള്‍ക്കും പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.തെഹ്‌റാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ ഇറാന്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിപതിന് പിന്നാലെയാണിത്.

എന്നാല്‍ കഴിഞ്ഞ ദിവസത്തെപ്പോലെ കൂടുതല്‍ ആക്രണണ സൂചനകള്‍ ട്രംപിന്റെ ഭാഗത്തു നിന്ന് വന്നില്ല എന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര ധാരണകളും നിയമങ്ങളും മാനിച്ച് സാംസ്‌കാരിക കേന്ദ്രങ്ങള്‍ആക്രമിക്കില്ലെന്ന് വ്യക്തമാക്കാനും ട്രംപ്
മറന്നില്ല. കഴിഞ്ഞദിവസം ഇറാനിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ അടക്കം 52 ഇടങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കസജ്ജമാണെന്ന് ട്രംപ് വ്യക്തമാക്കിരുന്നു.അതിന് പിന്നാലെ ലോകമെമ്പാടുമുള്ള 290 കേന്ദ്രങ്ങളില്‍തിരിച്ചടിയുണ്ടാവുമെന്ന് ഇറാനും പ്രതികരിച്ചു. ഒപ്പം അമേരിക്കയേയും അമേരിക്കന്‍ സൈനികരേയും ഇറാന്‍ ഭീകരരായി പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week