Home-bannerKeralaNewsRECENT POSTS
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുതിരാനില്‍ നാളെ മുതല്‍ രണ്ടു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
തൃശൂര്‍: കുതിരാന്‍ ദേശീയപാതയില്‍ രണ്ടു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം. പവര്‍ഗ്രിഡ് കോര്‍പറേഷന്റെ ഭൂഗര്‍ഭ കേബിളിടുന്നതിന്റെ ട്രയല്‍ റണ്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ അഞ്ചു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ഭാഗത്ത് നിന്നുളള വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല. എറണാകുളം-തൃശൂര്‍ ഭാഗത്തേക്ക് കുതിരാന്‍ വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.
12 ടണ്ണിന് മുകളിലേക്കുള്ള ആറ് ചക്രവാഹനങ്ങള്‍, കെഎസ്ആര്‍ടിസി, സ്വകാര്യ ആംബുലന്‍സ് പോലുളള അടിയന്തിര വാഹനങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല. എറണാകുളം, അങ്കമാലി ഭാഗത്ത് നിന്ന് തൃശൂര്‍ ടൗണ്‍ വഴി കോഴിക്കോട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന വാഹങ്ങളെയും നിയന്ത്രണം ബാധിക്കില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News