KeralaNews

ട്രാക്ക് അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവീസുകളിൽ മാറ്റം,ആലപ്പുഴ – ചെന്നൈ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി

തിരുവനന്തപുരം: എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നത്തെ (ഏപ്രിൽ 2) ആലപ്പുഴ – ചെന്നൈ സെൻട്രൽ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി. ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൽ തിരുവള്ളൂരിൽ യാത്ര അവസാനിപ്പിക്കും.

ഇന്നും നാളെയുമായി നാല് ട്രെയിനുകൾ വഴിതിരിച്ചുവിടും. നാളത്തെ ആലപ്പുഴ-ധൻബാദ് എക്സ്പ്രസും കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസും ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിർത്തില്ല. പകരം പേരമ്പൂർ വഴി ഈ ട്രെയ്നുകൾ വഴിതിരിച്ചുവിടും. 

വഴിതിരിച്ച് വിടുന്ന ട്രെയിനുകള്‍

1. ഏപ്രിൽ 2 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന 13352 ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും.

2. ഏപ്രിൽ 2 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി-ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് ട്രെയിൻ (12512) എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും.

3. ഏപ്രിൽ 1-ന് ഇൻഡോറിൽ നിന്ന് പുറപ്പെട്ട ഇൻഡോർ ജംഗ്ഷൻ – കൊച്ചുവേളി അഹല്യ നഗരി എക്സ്പ്രസ് ട്രെയിൻ (22645) എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും

4. 2ഏപ്രിൽ 1 ന് ധൻബാദിൽ നിന്ന് പുറപ്പെട്ട ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് ട്രെയിൻ (13351) എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker